03:23am 22 August 2026
NEWS
ദുബായിൽ മരണപ്പെട്ട ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും; നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയത് കെ.സി വേണുഗോപാലിന്റെ ഇടപെടലില്‍
21/08/2026  10:15 PM IST
nila
ദുബായിൽ മരണപ്പെട്ട ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും; നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയത് കെ.സി വേണുഗോപാലിന്റെ ഇടപെടലില്‍

 

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായില്‍ മരണപ്പെട്ട ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഷിന്‍ദാസ് ശിവദാസിന്റെ മൃതദേഹം ഇന്ന് (വെള്ളി) നാട്ടിലേക്ക് കൊണ്ടുപോകും. രാത്രി 09.50-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ അറേബ്യ വിമാനത്തില്‍ കൊണ്ടുപോകുന്ന മൃതദേഹം നാളെ രാവിലെ 3.25 -ന് കൊച്ചിയിലെത്തും.
കഴിഞ്ഞ ആഗസ്റ്റ് 9-നാണ് ഇദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണപ്പെട്ട് പത്ത് ദിവസമായിട്ടും മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കാത്തതിനാല്‍ കുടുംബം എ.ഐ.സി.സി ജനറൽ സെക്രട്ടറി  കെ.സി വേണുഗോപാലിനെയും അദ്ദേഹത്തിന്റെ ഓഫീസിനെയും ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം ഈ വിഷയത്തില്‍ ഇടപെടുകയും ഇന്ത്യന്‍ കോണ്‍സുലേറ്റിനെയും നിയമനടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ ശ്രീ സലാം പാപ്പിനിശ്ശേരിയെയും ബന്ധപ്പെടുകയായിരുന്നു.
ഓട്ടോറിക്ഷാ ഡ്രൈവറായ ശിവദാസാണ് പിതാവ്. പരേതയായ മധുബാലയാണ് മാതാവ്. ബി.എസ്.എഫ് ഉദ്യോഗസ്ഥനായ ഷിംദാസ് ഏക സഹോദരനാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img